എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി

എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ബജറ്റ് കാരിയര്‍ വിമാനമായ എ320 നിയോ വിമാനമാണ് റദ്ദാക്കിയത്.
ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണ് എന്‍ജിന്റെ ഓയില്‍ ചിപ്പില്‍ തകരാര്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്. പൈലറ്റുമാര്‍ ഈ വിവരം അറിയിച്ചതിനു ശേഷം അധികൃതര്‍ പരിശോധിക്കുകയും തുടര്‍ന്ന് സര്‍വീസ് റദ്ദാക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























