ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ത്രിവേണി എക്‌സ്പ്രസ് ട്രെയിന്റെ എന്‍ജിന്‍ പാളംതെറ്റി

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ത്രിവേണി എക്‌സ്പ്രസ് ട്രെയിന്റെ എന്‍ജിന്‍ പാളംതെറ്റി. ചഹാതിയില്‍നിന്നു ലക്‌നോവിലേക്ക് വരികയായിരുന്ന ട്രെയിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവമുണ്ടായത്.
സംഭവത്തില്‍ ആളപായമില്ലെന്നും ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























