ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ പര്യടനം ആരംഭിച്ചു, ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ് രണ്ട് ദിവസത്തെ യാത്രക്ക് തുടക്കം കുറിക്കുന്നത്

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ പര്യടനം ആരംഭിച്ചു. ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ് രണ്ട് ദിവസത്തെ യാത്രക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ കര്‍ഷകരേയും വ്യാപാരികളേയും സന്ദര്‍ശിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന ഏകസംസ്ഥാനമായ കര്‍ണാടകയില്‍ ഭരണം പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു. വിവിധ ജാതിമതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളാണ് രാഹുല്‍ പ്രധാനമായും സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha

























