ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ കൂടെ നിർത്താൻ പതിനെട്ടടവും പയറ്റി മോഡി ; ബിജെപി എം പിമാര്‍ ഫേസ്ബുക്കില്‍ മൂന്നു ലക്ഷം ലൈക്കുകള്‍ നേടണമെന്ന് നിർദ്ദേശം

വോട്ടുനേടാൻ പുതിയ തന്ത്രവുമായി ബിജെപി. ബിജെപിയുടെ എല്ലാ എം പിമാരും അവരുടെ ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്കുകളെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. അതെ സമയം ഈ ലൈക്കുകള്‍ മാര്‍ക്കറ്റിങ് കമ്പനിയില്‍ നിന്ന് കാശ് കൊടുത്ത് വാങ്ങരുതെന്നും, യഥാര്‍ത്ഥമായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് എം പിമാര്‍ക്ക് ഇങ്ങനെയൊരു നിര്‍ദേശം. ലൈക്ക് മൂന്നു ലക്ഷമായാല്‍ ഈ പേജിലൂടെ മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോ കോളിലൂടെ സംവദിക്കണമെന്നും നിർദ്ദേശിക്കുന്നു.
ബിജെപിയിലെ ഭൂരിഭാഗം എംഎല്‍എമാരും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ ചുരുക്കം ആളുകളുടെ പേജുകള്‍ക്ക് മാത്രമേ മൂന്ന് ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പൊടിപൊടിക്കാനായി മോദിയുടെ പുതിയ തന്ത്രം.
https://www.facebook.com/Malayalivartha

























