ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈനിക ഹെലികോപ്ടര്‍

ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് സൈനിക ഹെലികോപ്ടര്‍. ഉത്തരാഖണ്ഡിലെ ബറാഹോട്ടി പ്രദേശത്തെ വ്യോമമേഖലയിലാണ് ചൈനീസ് സൈനിക വിമാനം അതിര്‍ത്തി ലംഘിച്ച് പറന്നത്. തിങ്കളാഴ്ച രാവിലെയാണ് ചൈന ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചത്.
ഒരു മാസത്തിനിടയില്‍ ഇത് നാലാം തവണയാണ് ചൈനീസ് ഹെലികോപ്ടര്‍ അതിര്‍ത്തി മറികടന്ന് പറക്കുന്നത്. മാര്‍ച്ച് 10 നു ചൈനീസ് സൈന്യത്തിന്റെ മൂന്നു ഹെലികോപ്ടറുകള്‍ ഇതേ മേഖലയില്‍ വ്യോമതിര്‍ത്തി ലംഘിച്ചു പറന്നിരുന്നു. ഇന്ത്യയുടെ പ്രദേശത്ത് നാലു കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നു അഞ്ചു മിനിറ്റ് നേരം പറന്നിരുന്നു.
ഇതിനു പുറമെ ലഡാക്കിലും നേരത്തെ ചൈനീസ് ഹെലികോപ്ടര്‍ അതിര്‍ത്തി മറികടന്ന് പറന്നിരുന്നു. മാര്‍ച്ച് എട്ടിനു രണ്ടു ഹെലികോപ്ടറുകളാണ് 18 കിലോമീറ്ററുകള്‍ ഉള്ളിലേക്ക് കയറി പറന്നത്. ഇതേ സംഭവം കഴിഞ്ഞ ഫെബ്രുവരി 27 നു 19 കിലോമീറ്ററുകള്‍ മറികടന്ന് പറന്നിരുന്നു.
https://www.facebook.com/Malayalivartha

























