ഒഡീഷയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ ; നാലു വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഒഡീഷയിലെ നാരയണ്‍ പറ്റ്‌നയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ നാലു മാവോയിസ്റ്റ് വനിതകള്‍ വെടിയേറ്റു മരിച്ചു. ഒഡീഷ പൊലീസിലെ മവോയിസ്റ്റ് വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട നാല് വനിതകളും മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഐ.ജി ആര്‍.പി. കൊക്കെ പറഞ്ഞു. ഏറ്റമുട്ടലിന് ശേഷം നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കളും, തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്ധ്ര- ഒഡീഷാ ബോര്‍ഡറില്‍ മാവോയിസ്റ്രുകളുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആക്രമണത്തിന് പൊലീസ് പദ്ദതിയിട്ടത്.
https://www.facebook.com/Malayalivartha

























