യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്ന വിവാദപരാമർശവുമായി സംഗീത സംവിധായകന്‍ ഇളയരാജ

യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്ന സംഗീത സംവിധായകന്‍ ഇളയരാജയുടെ പ്രസ്താവന വിവാദമായി. ഒരു സംഗീത സദസില്‍ യൂട്യൂബിലെ ഡോക്യുമെന്ററിയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു പരാമർശം നടത്തിയത്. യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്നതിന് യൂട്യൂബിലെ ഡോക്യുമെന്റി തെളിവുകള്‍ നിരത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിനാറാം വയസില്‍ രമണ മഹര്‍ഷി ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടെന്നും ഇളയരാജ പറഞ്ഞു. ഏതു ചടങ്ങിലാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് വ്യക്തമല്ലെങ്കിലും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. തുടർന്ന് മതവികാരത്തെ വ്രണപ്പെടുത്തുന്ന പരമാര്‍ശം നടത്തി എന്നാരോപിച്ച് അദ്ദേഹത്തിന്റെ ചെന്നൈ ടി.നഗറിലെ വീടിനു മുന്നില്‍ ക്രിസ്ത്യന്‍ ദളിത് സംഘടനകളിലെ 35-ഓളം പേര്‍ പ്രതിഷേധിച്ചു. ഇവരെ പോണ്ടി ബസാര്‍ പോലീസ് അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha

























