മഹാരാഷ്ട്രയിലെ കാന്‍ഡിവാലി മേഖലയില്‍ അനധികൃതമായി താമസിക്കുകയായിരുന്ന എട്ടു ബംഗ്ലാദേശികളെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു

മഹാരാഷ്ട്രയിലെ കാന്‍ഡിവാലി മേഖലയില്‍ അനധികൃതമായി താമസിക്കുകയായിരുന്ന എട്ടു ബംഗ്ലാദേശികളെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അംഗീകൃത രേഖകളില്ലാതെ താമസിച്ചിരുന്ന ഇവരില്‍ നിന്ന് ഒരു ഇന്ത്യന്‍ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. ലാല്‍ജിപാഡ, കാന്‍ഡിവാലി, ചാര്‍കോപ് മേഖല എന്നിവിടങ്ങളില്‍ അനധികൃതമായി ചിലര്‍ കുടിയേറിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ടു പേര്‍ പിടിയിലായത്.
ബംഗ്ലാദേശികളാണെന്നും അനധികൃതമായാണ് താമസിക്കുന്നതെന്നും പിടിയിലായവര്‍ കുറ്റസമ്മതം നടത്തി. ഇവര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. അതിനായി മാര്‍ച്ച് 31 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha

























