മധ്യപ്രദേശിലെ അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാന്‍

മധ്യപ്രദേശിലെ അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് ചൗഹാന്‍. അനധികൃത കോളനികള്‍ എന്ന ടാഗ്മാറ്റി അവക്ക് അംഗീകാരം നല്‍കും. തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ജനങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ അവസരം നല്‍കും. ഈ നടപടിക്ക് ശേഷം കൂടുതല്‍ അനധികൃത കോളനികള്‍ രൂപമെടുക്കാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുമെന്നും ചൗഹാന്‍ അറിയിച്ചു. ഇത് ചരിത്രപരമായ തീരുമാനമാണെന്ന് വിശേഷിപ്പിച്ച ചൗഹാന്‍ ഈ നടപടിക്ക് മുന്‍ കൈയെടുത്ത ഭവന നഗര വികസന മന്ത്രാലയത്തെ അഭിനന്ദിക്കുകയും ചെയ്തു.
അടുത്ത ആറു മാസത്തിനുള്ളില്‍ 5000ഓളം കോളനികള്‍ നിയമാനുസൃതമാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. രണ്ടരലക്ഷത്തോളം ജനങ്ങള്‍ക്കിത് ഗുണകരമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങുമെന്നും തൊഴിലാളി സമ്മേളനങ്ങള്‍ ഏപ്രില്‍, മെയ് മാസങ്ങളിലായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























