കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 12ന്... ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം പിന്നീട്

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 12ന്. വോട്ടെണ്ണല്‍ മെയ് 15ന് നടത്തും. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
അതേസമയം, ചെങ്ങന്നൂര്‍ നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി.റാവത്ത് മറുപടി പറഞ്ഞില്ല. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24. 25ന് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഏപ്രില്‍ 27 ആണ്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.
്എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് സംവിധാനം ഉപയോഗിക്കും. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും ഉണ്ടാവും.
കര്‍ണാടകയില്‍ 225 അംഗ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 122 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 43ഉം ജെ.ഡി.എസിന് 37 അംഗങ്ങളുമാണുള്ളത്.
https://www.facebook.com/Malayalivartha

























