ഖാപ്പ് പഞ്ചായത്തുക്കള്‍ക്കെതിരെ സുപ്രീം കോടതി, പരസ്പരമുള്ള സമ്മതത്തോടു കൂടി നടത്തിയ വിവാഹം റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ല

ഖാപ്പ് പഞ്ചായത്തുക്കള്‍ക്കെതിരെ സുപ്രീം കോടതി. വിവാഹം റദ്ദാക്കാനുള്ള അധികാരം ഖാപ്പ് പഞ്ചായത്തുകള്‍ക്കില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് ഖാപ്പ് പഞ്ചായത്ത് നല്‍കിയ ഹര്‍ജി തള്ളികൊണ്ടായിരുന്നു കോടതിയുടെ വിധി.പരസ്പരമുള്ള സമ്മതത്തോടു കൂടി നടത്തിയ വിവാഹം റദ്ദാക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ മാസം ഖാപ്പ് പഞ്ചായത്തുകള്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ധര്‍മ്മത്തിന്റെ സൂക്ഷിപ്പുകാരായി ആരും ചമയേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമം നടപ്പാക്കാന്‍ രാജ്യത്ത് കോടതികളും ന്യായാധിപന്മാരുമുണ്ടെന്ന് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha

























