വൈദ്യശാസ്ത്രത്തിന് അത്ഭുതമായി സ്ത്രീയുടെ വയറ്റിയിൽ ചെറുതും വലുതുമായ ആയിരക്കണക്കിന് കല്ലുകൾ ; ഞെട്ടൽ മാറാതെ ഡോക്ടർമാർ

കടുത്ത വയറുവേദനയുമായി വന്ന സ്ത്രീയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കല്ലുകളുടെ എണ്ണം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. 2350 ചെറുതും വലുതുമായ കല്ലുകളാണ് 50കാരിയുടെ പിത്താശയത്തില്‍ നിന്നും ഡോക്ടർമാർ പുറത്തെടുത്തത്. മീരാ റോഡിലെ ഭക്തി വേദാന്ത ആശുപത്രിയിലെ ഡോക്ടർമാരാണ് 50കാരിയുടെ വയറ്റിൽ നിന്നും കല്ലുകൾ പുറത്തെടുത്തത്.
ഇത്രയും കല്ലുമായി സ്ത്രീ ജീവിച്ചിരുന്നത് വൈദ്യശാസ്ത്രത്തിന് അത്ഭുതവും തങ്ങളുടെ കരിയറില്‍ ഇത് ആദ്യ സംഭവമാണെന്ന് മീരാ റോഡിലെ ഭക്തി വേദാന്ത ആശുപത്രിയിലെ ഡോക്ടമാര്‍ പറയുന്നു. 2016 നവംബറില്‍ തന്നെ ഇവരുടെ സ്ത്രീയുടെ പിത്താശയത്തില്‍ കല്ല് കണ്ടെത്തിയിരുന്നു. അന്നുതന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിച്ചെങ്കിലും ഇവര്‍ അതിന് തയ്യാറായിരുന്നില്ല. അതികഠിനമായ വയറു വേദനയെത്തുടര്‍ന്ന് ഈ മാസമാദ്യം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയാക്കി. അരമണിക്കൂറിനകം പത്തു മുതല്‍ 12 മില്ലി മീറ്റര്‍ വരെ നീളമുള്ള കല്ലുകള്‍ പുറത്തെടുത്തു.
ഇത്രയധികം കല്ലുകള്‍ തന്റെ ശരീരത്തിലുള്ളതായി അറിവില്ലായിരുന്നുവെന്ന് രോഗി പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് കല്ലുണ്ടെന്നറിഞ്ഞെങ്കിലും പലരും പറഞ്ഞ് മരുന്നു കഴിച്ചാല്‍ മാറുമെന്ന് വിശ്വസിച്ചു. മരുന്നുകള്‍ പലതും വാങ്ങി കഴിച്ചു. അടുത്തിടെ വേദന കലശലായതോടെ വീണ്ടും വരികയായിരുന്നു. തുടർന്ന് നടന്ന ശാസ്ത്രക്രിയയിലാണ് ഇത്രയുമധികം കല്ല് വയറിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























