കേംബ്രിജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചു; പ്രദേശിക തലത്തിലുൾപ്പെടെ എല്ലാ രീതിയിലുള്ള പദ്ധതികളും കോൺഗ്രസിനായി കമ്പനി നിർവഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി ക്രിസ്റ്റഫർ വെയ്ൽ

കേംബ്രിജ് അനലിറ്റിക്ക കോൺഗ്രസുമായി സഹകരിച്ചെന്ന് വെളിപ്പെടുത്തലുമായി കേംബ്രിജ് അനലിറ്റിക്ക മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വെയ്ൽ. ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യയിലെ കേംബ്രിജ് അനലിറ്റിക്കയുടെ ഇടപെടൽ വിവരിക്കുകയായിരുന്നു അദ്ദേഹം.
കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിൽ ഓഫീസും ജീവനക്കാരും ഉണ്ടെന്ന് വെയ്ൽ പറഞ്ഞു. കമ്പനി വിപുലമായ പ്രവർത്തനമാണ് ഇന്ത്യയിൽ നടത്തിയത്. പ്രദേശിക തലത്തിലുൾപ്പെടെ എല്ലാ രീതിയിലുള്ള പദ്ധതികളും കോൺഗ്രസിനായി കമ്പനി നിർവഹിച്ചിരുന്നു. എന്നാൽ ദേശീയ തലത്തിൽ ഇടപെടൽ നടത്തിയോ എന്നതു സംബന്ധിച്ച് അറിവില്ലെന്നും പ്രാദേശിക തലത്തിൽ പ്രവർത്തിച്ചതായി അറിയാമെന്നും വെയ്ൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























