നല്ല മനസ്സുള്ളവര്‍ ഇപ്പോഴും ഉണ്ട്...നഷ്ടമായ പേഴ്‌സ് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഉടമയെ തേടി എത്തി

നഷ്ടമായ പേഴ്‌സ് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം പാഴ്‌സലായി ഉടമയുടെ അടുത്തെത്തി. ഡല്‍ഹി സ്വദേശിയായ ഗുര്‍പ്രീത് സിങ്ങിനാണ് നഷ്ടപ്പെട്ടുപോയ തന്റെ പഴ്‌സ് തിരികെ ലഭിച്ചത് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ ഉടമയെത്തേടിയെത്തിയ പാഴ്‌സലില്‍ നഷ്ടമായ പഴ്‌സുമാത്രമല്ല അതിനോടൊപ്പം രസകരമായ കത്തും തനിക്ക് ലഭിച്ചുവെന്ന് ഫേസ്ബുക്കിലൂടെ ഗുര്‍മീത് പങ്കുവെച്ചു മാര്‍ച്ച് 15ന് ഡല്‍ഹി മെട്രോയില്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും ലാജ്പത് നഗറിലേക്കുളള യാത്രാമധ്യേയാണ് ഗുര്‍പ്രീതിന് തന്റെ പഴ്‌സ് നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ മെട്രോ സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പഴ്‌സ് തിരികെ ലഭിച്ചില്ല.
തുടര്‍ന്ന് മാര്‍ച്ച് 26ന് തപാല്‍ വഴ ഗുര്‍പ്രീതിനെ തേടി ഒരു പാഴ്‌സല്‍ എത്തുകയായിരുന്നു. നോയിഡ സ്വദേശിയായ സിദ്ധാര്‍ത്ഥ് മെഹ്ത എന്നയാളാണ് പാഴ്‌സല്‍ അയച്ചത്. പേഴ്‌സിനോടൊപ്പമുണ്ടായിരുന്ന കത്തി 'ഡല്‍ഹി മെട്രോയില്‍ നിന്നാണ് നിങ്ങളുടെ പഴ്‌സ് ലഭിച്ചത്. ഈ കത്തിനൊപ്പം പഴ്‌സും അയക്കുന്നു. സഹോദരാ, അടുത്ത തവണ പഴ്‌സ് നന്നായി സൂക്ഷിക്കണം', എന്നായിരുന്നു എഴുതിയിരുന്നത്. കൂടെ പുഞ്ചിരിക്കുന്ന ഒരു സ്‌മൈലിയും ഇതിനോടൊപ്പമുണ്ടായിരുന്നു. സിദ്ധാര്‍ത്ഥിന് നന്ദി അറിയിച്ച് ഗുര്‍പ്രീത് ഉടന്‍ തന്നെ ഫേസ്ബുക്കില്‍ ഇക്കാര്യം പോസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























