മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തിന് ശക്തിപകരാന്‍ ജിസാറ്റ് 6 എ ഇന്ന് കുതിച്ചുയരും, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം

മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തിന് ശക്തിപകരാന്‍ ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ ഇന്ന് കുതിച്ചുയരും. വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം. ജിഎസ്എല്‍വി എഫ് 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ജിഎസ്എല്‍വി എഫ് 08 എന്ന റോക്കറ്റിന്റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്.
ഭാവിയിലെ വാര്‍ത്താവിനിമയ സാങ്കേതികവിദ്യാ വികസനത്തിന് നിര്‍ണായകമാകുന്നതാണ് ജി സാറ്റ് 6 എ ഉപഗ്രഹത്തിന്റെ വിക്ഷേപണം. 10 വര്‍ഷം ആയുസ് പറഞ്ഞിരിക്കുന്ന ഉപഗ്രഹത്തിന്റെ ഭാരം 415.6 ടണ്‍ ആണ്.
https://www.facebook.com/Malayalivartha


























