മഹാരാഷ്ട്രയില്‍ രണ്ടു സ്ത്രീകളും മൂന്നു പുരുഷന്‍മാരുമടങ്ങുന്ന അഞ്ചു നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങി

മഹാരാഷ്ട്രയില്‍ അഞ്ചു നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങി. ഗഡ്ചിറോളി പോലീസിനു മുന്പാകയൊണ് രണ്ടു സ്ത്രീകളും മൂന്നു പുരുഷന്‍മാരുമടങ്ങുന്ന സംഘം കീഴടങ്ങിയത്.
കീഴടങ്ങിയവരില്‍ പ്രധാനിയായ സൈനു എന്ന മിര്‍ഗു ജുഹ്‌റു വെഡ്ഡ സംഘടനയില്‍ കമാന്‍ഡര്‍ പദവി വഹിക്കുന്നയാളാണ്. ഇയാളുടെ പേരില്‍ 17 കേസുകള്‍ നിലവിലുണ്ട്. 62 ഏറ്റുമുട്ടലുകളില്‍ ഇയാള്‍ പങ്കാളിയാണെന്നാണു പോലീസ് പറയുന്നു. ഇയാളുടെ തലയ്ക്ക് 12 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം ഇത് രണ്ടാം തവണയാണ് നക്‌സലുകള്‍ പോലീസ് മുന്പാകെ കീഴടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം 22 നക്‌സലുകള്‍ ഗഡ്ചിറോളി പോലീസില്‍ കീഴടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha


























