സി ബി എസ് ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍; ദില്ലിയില്‍ കോച്ചിങ് സെന്‍റര്‍ നടത്തുന്ന വിക്കിയാണ് അറസ്റ്റിലായത്...

സി ബി എസ് ഇ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. ദില്ലി സ്വദേശി വിക്കിയാണ് അറസ്റ്റിലായത്. ദില്ലിയില്‍ കോച്ചിങ് സെന്‍റര്‍ നടത്തിവരികയായിരുന്നു വിക്കി.
ഇന്നലെ നടന്ന കണക്കു പരീക്ഷയുടെയും 26ന് നടന്ന ഇക്കണോമികസ് പരീക്ഷയുടെയും ചോദ്യപേറുകൾ ഡൽഹിയിൽ വാട്ട്സ് ആപ്പ് വഴി പ്രചരിച്ചതായി പരാതി ഉയർന്നിരുന്നു. പരീക്ഷാ നടത്തിപ്പ് കുറ്റമറ്റ രീതിയിലാണെന്നും പ്രാദേശികമായി ചില തട്ടിപ്പുകാരാണ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിലെന്നും സി.ബി.എസ്.ഇ വൃത്തങ്ങൾ പറയുന്നു.
ചോർച്ചയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഘം നടത്തിയ അന്വേഷണത്തിലാണ് വിക്കി കുടുങ്ങിയത്. ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് 25പേരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ചോദ്യപേപ്പറുകളുടെ കൈയെഴുത്ത് പ്രതി വാട്ട്സ് ആപ്പ് വഴി കിട്ടിയ വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി. ചോദ്യപേപ്പർ എവിടെ നിന്നാണ് ഇവർക്ക് കിട്ടിയത് എന്നടക്കമുള്ള കാര്യങ്ങളാണ് പൊലീസ് ഇവരോട് തിരക്കിയത്.
അതിനിടെ സി.ബി.എസ്.ഇ പത്താം ക്ളാസ് സോഷ്യൽ സ്റ്റഡീസ്, പന്ത്രണ്ടാം ക്ളാസ് ബയോളജി പേപ്പറുകളും ചോർന്നതായി പരാതിയുയർന്നു. ഈ വിഷയങ്ങളിലും വീണ്ടും പരീക്ഷ നടത്തണമെന്നും സംഭവം ഉന്നത ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹിയിൽ അദ്ധ്യാപകരും രക്ഷിതാക്കളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
https://www.facebook.com/Malayalivartha


























