പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായ് മര്‍ദ്ദിച്ച് ബ്ലേഡ് മാഫിയ

ബ്ലേഡ് മാഫിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ സാദര്‍ സക്രപാര്‍ ഗ്രാമത്തിലായിരുന്നു സംഭവം. പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു 17-കാരനായ യുവാവിനെ ആറംഗ സംഘം മര്‍ദ്ദിച്ചത്.
യുവാവിനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തല്ലിയവര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. വടിയും ബെല്‍റ്റും ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതും, ക്രൂരമര്‍ദ്ദനത്തിനിടെ യുവാവ് മാപ്പപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അടിയേറ്റ യുവാവ്. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സംസ്ഥാന ഡിജിപി ജാവീദ് അഹമ്മദ് പറഞ്ഞു.
https://www.facebook.com/Malayalivartha


























