നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് ; ഏപ്രില്‍ അഞ്ചിന് കേസില്‍ വാദം കേള്‍ക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിക്കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന കാരണത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദില്ലിയില്‍ വച്ചു നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാഷണല്‍ കോണ്‍ക്ലേവില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വജ്രവ്യാപാരി നീരവ് മോദിയെയും തമ്മില്‍ താരതമ്യം ചെയ്ത കേസിൽ ബിജെപി നേതാവ് ശലഭ് മണി ത്രിപാഠിയാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേസ് നല്‍കിയിട്ടുള്ളത്.
മോദിയെന്നാല്‍ അഴിമതിയുടെ പ്രതീകമായിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ക്ലേവില്‍ വച്ച് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷ നിമയത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരം ഡിയോറിയ ജില്ലയിലെ ഫാസ്റ്റ്ട്രാക്ക് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ അഞ്ചിന് കേസില്‍ വാദം കേള്‍ക്കും. മാര്‍ച്ച് 16ന് ദില്ലിയില്‍ വെച്ചാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്ത്യ വിട്ട നീരവ് മോദിയും തമ്മിലുള്ള സാമ്യതകളെക്കുറിച്ചുള്ള രാഹുലിന്റെ പ്രതികരണമാണ് കേസിലെത്തിച്ചത്.
https://www.facebook.com/Malayalivartha























