ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം ; തല വെട്ടിമാറ്റിയ നിലയിൽ

ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം. പ്രതിമയുടെ തല തകര്‍ത്ത നിലയിലാണുള്ളത്. വെട്ടിമാറ്റിയ തല പ്രതിമയുടെ സമീപത്തു തന്നെ ഉപേക്ഷിച്ച നിലയിലാണ്.
ത്രിപുരയില്‍ തെരഞ്ഞടുപ്പില്‍ അപ്രതീക്ഷിത വിജയം കൊയ്ത ബി.ജെ.പിക്കാര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതോടെയാണ് പ്രതിമകള്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്ത് വ്യാപകമായത്.തുടർന്ന് തമിഴ്നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തിരുന്നു. രാജ്യത്ത് വിവിധയിടങ്ങളില്‍ അംബേദ്ക്കറിെന്റ പ്രതിമകള്‍ക്കെതിരെയും ആക്രമണമുണ്ടായി.
പ്രതിമ തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് നിലച്ച ആക്രമണം ഇൗ സംഭവത്തോടെ വീണ്ടും തുടങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























