ഇന്ധനവില വൻ കുതിപ്പിലേക്ക്: ആദ്യമായി ഡീസല്‍ വില 70 രൂപയിലേക്ക്: പെട്രോളിന് 77.49 രൂപയായി

മുംബൈയില്‍ നാലുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലവര്‍ധനയാണ് ഇന്ധനവിലയിൽ ഉണ്ടായിരിക്കുന്നത്. ആദ്യമായി ഡീസല്‍ വില 70 രൂപയിലേക്ക് കടന്നു. പെട്രോളിന് 77.49 രൂപയുമായി. തുടര്‍ച്ചയായി പത്താം ദിവസവും വില വര്‍ധിച്ചതോടെയാണ് ഇന്ധനവില കുതിച്ചത്. അസംസ്‌കൃത എണ്ണയുടെ വില ഇങ്ങനെ കുറയുമ്പോൾ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്.
10 ദിവസത്തിനിടെ ഡീസലിന് 1.79 രൂപയും പെട്രോളിന് 1.41 രൂപയുമാണ് വർധിച്ചത്. നേരത്തെ 15 ദിവസത്തെ ഇടവേളയില്‍ 30ഉം 50 പൈസ വീതം കൂട്ടിയ സ്ഥാനത്താണ് ഇപ്പോൾ ദിവസേനയാക്കി, കൊള്ളയടിയായി മാറിയത്. മുംബൈയില്‍ പെട്രോള്‍ വില വീണ്ടും കൂടി 81.17 രൂപയിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























