സിബിഎസ്‌ഇ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 പേർ കസ്റ്റഡിയില്‍

സിബിഎസ്‌ഇ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 ആളുകള്‍ കസ്റ്റഡിയില്‍. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് പിടിയിലായവരിലെ പ്രമുഖന്‍. ഇതില്‍ എബിവിപി നേതാവടക്കം 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
പാണ്ഡെ ഒരു സ്വകാര്യ കോച്ചിംഗ് നടത്തുന്നുണ്ട് എന്ന് പൊലീസ് പറയുന്നു. ഇവിടെ കോച്ചിംഗിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇയാള്‍ ചോദ്യക്കടലാസ് വിറ്റത്. ഇയാള്‍ സിബിഎസ്‌ഇയുടെ ചോദ്യപ്പേപ്പര്‍ വിറ്റ് പണമുണ്ടാക്കി. അറസ്റ്റിലായ മൂന്നുപേരെ ചോദ്യം ചെയ്താല്‍ ചോര്‍ച്ചയുടെ വ്യാപ്തി അറിയാന്‍ സാധിക്കുമെന്ന് പൊലീസ് പറയുന്നു.
കോച്ചിംഗ് സ്‌കൂളുകള്‍ നടത്തുന്നവരും അധ്യാപകരുമാണ് അറസ്റ്റിലായവര്‍. ഇതില്‍ രണ്ടുപേര്‍ ബിഹാറില്‍നിന്നുള്ളവരാണ്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് ഝാര്‍ഖണ്ഡ് പൊലീസ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha























