ഇന്‍ഡോറില്‍ കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു,നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു, രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ശനിയാഴ്ച രാത്രി ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു. അഞ്ചോളം പേര്‍ അശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
രക്ഷപ്പെടുത്തിയ അഞ്ചു പേരില്‍ രണ്ടുപേരുടെ നില അതിഗുരുതരമാണ്. കെട്ടിടത്തില്‍ വാഹനമിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. പഴകി അപകടാവസ്ഥയിലായ കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തില്‍ ഹോട്ടലും താമസ സ്ഥലങ്ങളുമുണ്ട്. മൂന്ന്, നാല് നിലകളില്‍ താമസിച്ച ജീവനക്കാരും മറ്റുമാണ് മരിച്ചത്.
സംഭവം നടന്നയുടന്‍ വലിയ പോലീസ് സന്നാഹവും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തു. താന്‍ രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























