ചിക്കന്‍ കറി വിളമ്പാന്‍ വൈകി... കയ്യാങ്കളി അവസാനിച്ചത് കൊലപാതകത്തില്‍

വിവാഹ സത്കാരത്തിനിടെ ചിക്കന്‍ കറി വിളമ്പാന്‍ വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാര്‍മിനാറിനു സമീപം ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സത്കാരത്തിനിടെയാണ് സംഭവം. രാത്രി 1.30 ഓടെയാണ് സംഭവം നടന്നത്. അതിഥികളില്‍ ചിലര്‍ക്ക് ചിക്കന്‍ കറി വിളമ്പാന്‍ താമസിച്ചത് ചിലര്‍ തമ്മിലുള്ള വാക്കേറ്റത്തിലേക്ക് കലാശിക്കുകയായിരുന്നു.
തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്ന് അതിഥികളില്‍ ചിലര്‍ ആരോപിച്ചു. ആഹാരം വിളമ്ബുന്നവര്‍ മോശമായി പെരുമാറിയെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സത്കാരച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപ്പോയ അതിഥികള്‍ പതിനഞ്ചോളം പേരുമായി അല്പസമയം കഴിഞ്ഞ് തിരികെയെത്തി.
തുടര്‍ന്ന് ആതിഥേയരെ ആക്രമിക്കുകയായിരുന്നു. അതിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഒരു ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















