ഡല്‍ഹിയില്‍ വീണ്ടും പീഡനം.... ഓടുന്ന ട്രെയിനില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി

ഡല്‍ഹിയില്‍ പീഡന പരമ്പര തന്നെ അരങ്ങേറുകയാണ്. ഓടുന്ന ട്രെയിനില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സഹാറന്‍പുര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം. പതിനാറുകാരിയായ പെണ്‍കുട്ടിയെ വനിത കമ്പാര്‍ട്ട്‌മെന്റില്‍വെച്ച് മൂന്നു യുവാക്കള്‍ ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച ബാഗ്പത് ജില്ലയിലെ കസിംപുര്‍ ഖേരി റെയില്‍വെസ്‌റ്റേഷന്‍ പരിധിയിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു അതിക്രമം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ബരോതില്‍നിന്നും ശ്യാമിലിയിലെ വീട്ടിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം.
പരീക്ഷ ഫലം അറിയുന്നതിനു സഹോദരി ഭര്‍ത്താവിനൊപ്പം സ്‌കൂളിലെത്തി തിരിച്ചു പോരുകയായിരുന്നു പെണ്‍കുട്ടി. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ പെണ്‍കുട്ടി ഒറ്റയ്ക്കായ സമയത്ത് ആക്രമിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരം അറിയച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha






















