ജമ്മു കാഷ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ക്കു പരിക്ക്

ജമ്മു കാഷ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ക്കു പരിക്കേറ്റു. ബന്ദിപ്പോറയിലെ കെജി സെക്ടറിനു സമീപമുള്ള വീട്ടിലാണ് ഭീകരര്‍ വെടിവയ്പ് നടത്തിയത്. ഒരാളെ ഭീകരര്‍ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
നാല് ലഷ്‌കര്‍ ഇ തോയ്ബ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha






















