കുഞ്ഞിന് നിറമില്ലാത്തതിന്‍റെ പേരില്‍ ദത്തെടുത്ത കുഞ്ഞിനെ കല്ലുകൊണ്ട് ഉരച്ച് വെളുപ്പിക്കാന്‍ അമ്മയുടെ ശ്രമം... പോറ്റമ്മയുടെ ക്രൂരത പുറംലോകം അറിഞ്ഞപ്പോൾ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍

കുഞ്ഞിന് നിറമില്ലാത്തതിന്‍റെ പേരില്‍ ദത്തെടുത്ത കുഞ്ഞിനെ കല്ലുകൊണ്ട് ഉരച്ച് വെളുപ്പിക്കാന്‍ അമ്മയുടെ ശ്രമം. മുറിവുമായി കുഞ്ഞ് അശുപത്രിയില്‍. മധ്യപ്രദശിലാണ് സംഭവം. നിഷാത്പൂരിലെ സ്കൂളില്‍ അധ്യാപികയായ സുധ തീവാരി ഒന്നര വര്‍ഷം മുന്നെയാണ് ഈ കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞിന് നിറമില്ലാത്തതിന്‍റെ പേരില്‍ അവര്‍ ആ സമയം മുതല്‍ തന്നെ അസ്വസ്ഥയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വെളുപ്പിക്കാനായി അവര്‍ പല മാര്‍ഗങ്ങളും നോക്കി.
ഒടുവില്‍ ആരുടേയോ നിര്‍ദ്ദേശപ്രകാരമായിരുന്നു കല്ല് പ്രയോഗം. കല്ലെടുത്ത് കുഞ്ഞിന്‍റെ ദേഹത്ത് ഉരച്ചതോടെ കുഞ്ഞിന്‍റെ ശരീരം മുറിവായി. വേദനിച്ചു കരയുന്ന കുട്ടിയുടെ നിലവിളി സഹിക്കാന്‍ കഴിയാതെ ബന്ധുവായ ശോഭന ശര്‍മ്മയാണ് ക്രൂരതയെ കുറിച്ച് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസുമെത്തി.
ആശുപത്രിയിയില്‍ ചികിത്സയിലുള്ള കുഞ്ഞിന്‍റെ കാലിലും തോളിലുമെല്ലാം മുറിവുകളാണ്. അഞ്ച് വയസായ കുഞ്ഞിനെ സ്കൂളില്‍ പോലും ഇവര്‍ അയക്കാറില്ല.
https://www.facebook.com/Malayalivartha






















