ജെയ്റ്റ്‌ലി കനിഞ്ഞു കെജ്‌രിവാളിന് ആശ്വാസം!! ; കെജ്‌രിവാളിന്റെ മാപ്പപേക്ഷ ജെയ്റ്റലി അംഗീകരിച്ചു ; ഒത്തുതീർപ്പാക്കിയത് 10 കോടിയുടെ മാനനഷ്ടക്കേസ്

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ആശ്വാസം. കെജ്‌രിവാളിന്റെ മാപ്പപേക്ഷ ജെയ്റ്റലി അംഗീകരിച്ചതോടെയാണ് കേസ് കോടതി ഒഴിവാക്കിയത്. ഇരുവരും ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കിയിരുന്നു. കെജ്‌രിവാളിനും മറ്റ് നാല് ആം ആദ്മി പ്രവര്‍ത്തകര്‍ക്കും എതിരായ കേസാണ് ഇന്ന് തീര്‍പ്പാക്കിയത്.
ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ജെയ്റ്റലിക്കെതിരെ കെജ്‌രിവാള്‍ 2015ല്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. 10 കോടി രൂപ മാനനഷ്ടം തേടിയാണ് ജെയ്റ്റ്‌ലി കോടതിയെ സമീപിച്ചത്.അതേസമയം, ജെയ്റ്റ്‌ലിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി എഎപി നേതാവ് കുമാര്‍ വിശ്വാസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















