നടുറോഡില്‍ അമ്മയെയും മകനെയും അപമാനിച്ച് പോലീസുകാര്‍

കേരളത്തിലെ പോലീസുകാരുടെ ക്രൂരത ഏറെ ചര്‍ച്ച ചെയ്തതാണ്. ഇപ്പോള്‍ ചെന്നൈയിലും സമാനമായ സംഭവം. നടുറോഡില്‍ അമ്മയെയും മകനെയും അപമാനിച്ച് പോലീസിന്റെ ക്രൂരത. മൂന്ന് പേര്‍ ഒന്നിച്ച് യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനുമായിരുന്നു ഇവരെ പൊലീസ് പിടിച്ചത്. തന്റെ സഹോദരിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നായിരുന്നു പ്രകാശിന്റെ വാദം.
ബൈക്കില്‍ നിന്ന് ഇവര്‍ ഇറങ്ങാത്തതിനെ തുടര്‍ന്ന് പോലീസ് ഇവരെ ബലമായി പിടിച്ചിറക്കുകയായിരുന്നു. പ്രകാശിനെ പോലീസ് വലിച്ചിറക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയെയും പോലീസ് പിടിച്ചു മാറ്റി. തിങ്കളാഴ്ച ചെന്നൈയിലെ നോര്‍ത്ത് ഉസ്മാന്‍ റോഡില്‍ സംഭവം നടന്നത്.
പ്രകാശിന്റെ അമ്മയെ പോലീസുകാര്‍ വലിച്ചിഴച്ച് കൈ പിറകിലോട്ട് വലിച്ച് കൂട്ടി പിടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകാശ് പൊലീസുകാരന്റെ കോളറിന് പിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതിഷേധമാണ് ഉയരുന്നത്. 2.48 മിനുറ്റ് നീണ്ടു നില്‍ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
https://www.facebook.com/Malayalivartha






















