മഹാരാഷ്ട്രയില്‍ അനാഥര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തി

അനാഥര്‍ക്ക് കൈത്താങ്ങാകുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. ഇനി മുതല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനാഥര്‍ക്ക് ഒരു ശതമാനം സംവരണം സര്‍ക്കാര്‍ എര്‍പ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ വിജ്ഞാപനം പുറത്തിറങ്ങിയതോടെ അനാഥരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജാതിതെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റും ആവശ്യമില്ല.
രാജ്യത്ത് ഒരു സംസ്ഥാനം അനാഥര്‍ക്ക് സംവരണം എര്‍പ്പെടുത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ജനുവരിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അനാഥാലയങ്ങളില്‍ എകദേശം 3,900 അനാഥരാണ് ഉള്ളത്.
https://www.facebook.com/Malayalivartha






















