കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരന്‍ വിശ്രമിക്കാനായി അടുത്തു കിടന്ന കാറില്‍ കയറി.... അഞ്ചുമണിക്കൂറോളം കാറില്‍ കുടുങ്ങിയ കുഞ്ഞ് പ്രാണവായു കിട്ടാതെ മരിച്ചു

ഉപേക്ഷിക്കപ്പെട്ടനിലയില്‍ കിടന്ന കാറില്‍ പ്രാണവായു കിട്ടാതെ അഞ്ചുവയസ്സുകാരന്‍ മരിച്ചു. പൂനയിലെ ചാകനിലാണ് സംഭവമുണ്ടായത്. തുടര്‍ച്ചയായി അഞ്ച് മണിക്കൂറോളം കാറില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയും ചൂടായുമാണ് കുട്ടി മരിച്ചതെന്നാണ് പോലീസ് നിഗമനം.
കുട്ടിയുടെ കഴുത്തിലും മുഖത്തും തലയിലും പൊള്ളലേറ്റപാടുണ്ട്. കരണ്‍ പാണ്ഡെ എന്ന ബാലനാണ് ദാരുണമായി മരിച്ചത്. ഉച്ചതിരിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനായി പോയപ്പോഴാണ് അപകടമുണ്ടായത്.
കളിക്കിടെ കടുത്ത ചൂട് അനുഭവപെട്ടപ്പോള്‍ വിശ്രമിക്കുന്നതിന് അടുത്തുള്ള കാറില്‍ കയറുകയായിരുന്നു. പിന്നീട് ഇവിടെ കുടുങ്ങുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ പോലീസും കുടുംബവും ആറു മണിക്കൂറുകള്‍ക്ക് ശേഷം കാറില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടി കാറില്‍ കയറിയശേഷം അബദ്ധത്തില്‍ കാര്‍ ലോക്ക് ആകുകയായിരുന്നുവെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















