ബന്ധുവീട്ടിലെ പാർട്ടി ഓവറായി ; ജീപ്പിനുള്ളിൽ ലക്കുകെട്ട് യൂണിഫോം വേഷത്തിൽ പൊലീസുകാരി ; പിന്നാലെ എട്ടിന്റെ പണി

യൂണിഫോമില്‍ കള്ളുകുടിച്ച് ബോധം പോയ വനിതാ പൊലീസ് ഓഫിസർക്ക് സസ്‌പെന്‍ഷൻ. കള്ളുകുടിച്ച് ബോധം പോയ വനിതാ പൊലീസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് നടപടി. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വനിതാ പൊലീസിന്റെ നടപടി പൊലീസ് വകുപ്പിന് മുഴുവന്‍ നാണക്കേടുണ്ടാക്കിയ ഒന്നാണ്. മദ്യിപിച്ച് വാഹനമോടിക്കുന്നവരെ നിയമത്തിന് മുന്നിലെത്തിക്കേണ്ട പൊലീസുകാരി തന്നെ പൊലീസ് ജീപ്പില്‍ അടിച്ചു ബോധം പോയത് സമൂഹമധ്യമങ്ങളിൽ ചർച്ചയാണ്.
വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കളുമൊത്താണ് വനിതാ പൊലീസ് മദ്യപിച്ചത്. വനിതാ ഓഫീസര്‍ മദ്യപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഇതേ തുടര്‍ന്നാണ് സസ്‌പെൻഷൻ.
അതേസമയം പൊലീസുകാരി ഡ്യൂട്ടിയിലായിരുന്നില്ല. എന്നാൽ യൂണിഫോമില്‍ മദ്യപിച്ചത് അച്ചടക്ക ലംഘനമാണെന്ന് കണ്ടാണ് സസ്‌പെന്‍ഷൻ എന്ന് ദിണ്ഡിഗല്‍ എസ് പി ശക്തിവേല്‍ വ്യക്തമാക്കി. ഒരു ബന്ധുവിന്റെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവം.
https://www.facebook.com/Malayalivartha






















