സന്യാസിമാര്‍ക്ക് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍; മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ നടപടി വിവാദമാകുന്നു

അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് മധ്യപ്രദേശില്‍ സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍. ബാബാ നര്‍മ്മദാനന്ദജി,ഭയ്യൂജി മഹാരാജ്,പണ്ഡിറ്റ് യോഗേന്ദ,കംപ്യൂട്ടര്‍ ബാബ എന്നിവര്‍ക്ക് ഉള്‍പ്പെടയാണ് പുതിയ പദവി നല്‍കിയത്.
ജല സംരക്ഷണം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളിലെ പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് നിയമനം. സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
https://www.facebook.com/Malayalivartha






















