ഇന്ത്യന്‍ പതാകയേന്തി പി.വി സിന്ധു; കായിക മാമാങ്കത്തിന് വര്‍ണാഭമായ തുടക്കം

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. ചരിത്രവും സംസ്കാരവും കൈകോര്‍ത്ത ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തി.
25,000 ഓളം കാണികള്‍ തിങ്ങി തിറഞ്ഞ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഓസ്ട്രേലിയയുടെ പരമ്പരാഗത സംസ്കാരം വെളിവാക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിലെ കലാവിരുന്ന്. 71 രാജ്യങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്.
ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവാണ് 225 അംഗങ്ങളുള്ള ഇന്ത്യന്‍ ടീമിനെ നയിച്ചത്. ഔദ്യോഗിക വേഷമായ സാരിയ്ക്ക് നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടും ധരിച്ചായിരുന്നു വനിതാ താരങ്ങള്‍ ഉദ്ഘാടന ചടങ്ങിനെത്തിയത്.
71 രാജ്യങ്ങളില്‍ നിന്നുള്ള 6,600 കായികതാരങ്ങള്‍ 19 ഇനങ്ങളിലായി മാറ്റുരയ്ക്കും. ഇതിനു മുന്‍പ് 2014ല്‍ ഗ്ലാസ്ഗോയിലായിരുന്നു കോമണ്‍വെൽത്ത് ഗെയിംസ് നടന്നത്. 15 സ്വര്‍ണമടക്കം 64 മെഡലുകളോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത് അഞ്ചാം തവണയാണ് ഓസ്ട്രേലിയ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥ്യം വഹിക്കുന്നത്. ഗെയിംസ് ഈ മാസം 15ന് സമാപിക്കും.
https://www.facebook.com/Malayalivartha






















