ജമ്മുകാശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബൈക്കില്‍ ഇടിച്ച് രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് ദാരുണാന്ത്യം

ജമ്മുകാശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ബൈക്കില്‍ ഇടിച്ച് രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ മരിച്ചു. കാശ്മിരിലെ അനന്ത്‌നാഗിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു, പര്‍വത പ്രദേശമായ കൊകെരംഗില്‍ ദിവസം മുഴുവന്‍ നീണ്ട ഡ്യൂട്ടിക്കു ശേഷം മടങ്ങുമ്പോഴായിരുന്നു കല്ലേറുണ്ടായത്.
സി.ആര്‍.പി.എഫ് ട്രക്കിന് നേരെയുണ്ടായ ആക്രമണത്തില്‍ െ്രെഡവര്‍ രൂപ് സിംഗിന്റെ തലയില്‍ ഏറുകൊണ്ടു. ഇതോടെ ഇയാള്‍ അബോധവസ്ഥയിലാകുകയും നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ജവാന്‍മാര്‍ സഞ്ചരിച്ച മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ ഇടിച്ച് കയറുകയായിരുന്നു.
അപകടത്തില്‍ ജവാന്‍മാരായ റിയാസ് അഹമ്മദ് വാണി, നിസാര്‍ അഹമ്മദ് വാണി എന്നിവര്‍ക്ക് ജീവന്‍ നഷ്ടമായി. അപകടത്തെ തുടര്‍ന്ന് ട്രക്ക് തലകീഴായി മറിഞ്ഞു. യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.
https://www.facebook.com/Malayalivartha






















