യുവാവിന് വിവാഹം താല്‍പര്യമില്ല, വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് യുവാവ് ചെയ്ത് കൂട്ടിയത് ഇങ്ങനെ

യുവാവിന് വിവാഹത്തിനോട് താല്‍പര്യമില്ല.അവസാനം ആ യുവാവ് കണ്ട മാര്‍ഗം ഒന്ന് മാത്രം. വിവാഹത്തിന് നിന്ന് ഒളിച്ചോടുക.
വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ ഈ യുവാവ് വീട് വിട്ടു. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് തിരിച്ചു വന്നത് ദിവസങ്ങള്‍ക്ക് ശേഷം.
പോലീസ് അന്വേഷണം നടത്തവെയാണ് യുവാവിന്റെ തിരിച്ച് വരവ്.എന്നാല്‍ യുവാവിനെ തേടി വധുവിന്റെ വീട്ടുകാരും എത്തി. തന്റെ മകളെ ചതിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.
സുരേഷ്(32) എന്ന യുവാവാണു വിവാഹത്തിന് മുമ്പ് ആരോടും പറയാതെ മുങ്ങിയത്. മധൂര്‍ സ്വദേശിനിയായ യുവതിയുമായി ഏപ്രില്‍ 1 നായിരുന്നു ഇയാളുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.
മാര്‍ച്ച് 29 നു യുവാവ് വീട്ടില്‍ നിന്നും ഇറങ്ങി. പിന്നീട് യുവാവിനെ ആരും കണ്ടതുമില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെച്ചതിനാല്‍ ആ വഴിക്കുള്ള അന്വേഷണവും വെറുതെയായി. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
യുവാവിനെ തേടിയുള്ള പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് ഇന്നലെ ഇയാള്‍ വീട്ടില്‍ പൊങ്ങിയത്. വിവാഹത്തില്‍ താല്‍പ്പര്യം തോന്നാത്തതിനെ തുടര്‍ന്നാണ് നാടുവിട്ടതാണ് എന്ന യുവാവ് പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ഓഡിറ്റോറിയം ബുക്ക് ചെയ്തതടക്കം വിവാഹ ഒരുക്കങ്ങള്‍ക്കായി ഒന്നര ലക്ഷത്തോളം രൂപ ചെലവായി എന്നും തങ്ങള്‍ക്കുണ്ടായ മുഴുവന്‍ നഷ്ട്ടങ്ങള്‍ക്കും ഉത്തരവാദികളായ ചെറുക്കനും വീട്ടുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുക്കാര്‍ കോടതിയെ സമീപിച്ചു.
https://www.facebook.com/Malayalivartha






















