വെക്കേഷന്‍ കാലം ആഘോഷിക്കാന്‍ ഐആര്‍സിടിസിയും... സംസ്ഥാനത്ത് നിന്നും മൂന്ന് പ്രത്യേക എസി ട്രെയിന്‍ ടൂര്‍ പാക്കേജുകള്‍

വെക്കേഷന്‍ കാലം ആഘോഷിക്കുന്നതിന് സംസ്ഥാനത്ത് നിന്നും മൂന്ന് പ്രത്യേക എസി ട്രെയിന്‍ ടൂര്‍ പാക്കേജുകള്‍ ഒരുക്കുന്നു. കുളു മണാലി, കശ്മീര്‍, ഡാര്‍ജലിങ് ഗ്യാങ്‌ടോക് എന്നീ പാക്കേജുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കുളു കശ്മീര്‍ പാക്കേജുകള്‍ മേയ് രണ്ടിന് പുറപ്പെട്ട് 13 ന് മടങ്ങിയെത്തും. കുളു മണാലി പാക്കേജ് ഡല്‍ഹി, ആഗ്ര, അമൃത്സര്‍, മണാലി, കുളു, ചണ്ഡിഗഡ് എന്നിവിടങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നത്. 43,500 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്.
കശ്മീര്‍ പാക്കേജ് ഡല്‍ഹിയില്‍ നിന്നും ആരംഭിച്ച് ആഗ്ര, അമൃത്സര്‍, ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് എന്നിവടങ്ങളിലൂടെ ട്രെയിന്‍ കുതിക്കും. 42,800 രൂപ മുതലാണ് ഈ പാക്കേജ് ആരംഭിക്കുന്നത്. ഈ രണ്ട് പാക്കേജുകളും കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗം പുറപ്പെട്ട് ട്രെയിനില്‍ തിരികെ എത്തുകയമാണ് ചെയ്യുന്നത്.
ഡാര്‍ജലിങ് യാത്ര മേയ് 18ന് പുറപ്പെട്ട് 29ന് തിരിച്ചെത്തുന്നവയാണ്. ഇത് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട് അക്ക്വാലി, ബോറാ ഗുഹകള്‍, ഗ്യാങ്‌ടോക്, ചാങ്ങു, ഡാര്‍ജിലിങ്, ടൈഗര്‍ഹില്‍, കൊല്‍ക്കത്തയില്‍ എത്തും പാക്കേജിന് 46,200 രൂപ മുതലുമാണു നിരക്കുകള്‍ ആരംഭിക്കുന്നത്. ഈ യാത്രക്കായുള്ള ടൂറിസ്റ്റ് ട്രെയിന്‍ കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.
മൂന്ന് ടൂര്‍ പാക്കേജുകളും 12 ദിവസമാണ് നീണ്ടു നില്‍ക്കുന്നത്. താമസം, വാഹനം, ഭക്ഷണം (ദക്ഷിണേന്ത്യന്‍), ടൂര്‍ ഗൈഡിന്റെ സേവനം, യാത്ര ഇന്‍ഷുറന്‍സ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.
www.irctctourism.com എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും. ഫോണ്‍: 9567863241
https://www.facebook.com/Malayalivartha






















