രക്തം പുരണ്ട മുഖവുമായി നിൽക്കുന്ന ആ പെൺകുട്ടിയുടെ സെൽഫിക്ക് പിന്നിൽ...

ആക്രമിക്കാൻ വന്ന കടുവയെ കീഴ്പെടുത്തി 23 കാരിയുടെ ധീരത. രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നിലാണ് കടുവ തോറ്റുപോയത്. മഹാരാഷ്ട്രയിലാണ് സംഭവം. തന്റെ ആടുകളെ ആക്രമിച്ച കടുവയെ നേരിട്ട പെൺകുട്ടിയുടെ ധീരതയിൽ ഗ്രാമം മുഴുവൻ അഭിമാനം കൊള്ളുകയാണ്.
അസ്വസ്ഥരായി ബഹളമുണ്ടാക്കുന്ന ആടിന്റെ ശബ്ദം കേട്ട് തൊഴുത്തിലേക്ക് എത്തിയ രൂപാലി കണ്ടത്ത് ശൗര്യത്തോടെ അവറ്റകളെ ആക്രമിക്കുന്ന കടുവയെ ആണ്. എന്നാൽ ആടുകളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെ കടുവ രുപാലിക്ക് നേരെ തിരിഞ്ഞു. ധൈര്യം കൈവിടാതെ വടിയെടുത്ത് രുപാലി കടുവയെ നേരിട്ടു. ഒടുവിൽ രൂപാലിയുടെ ധൈര്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കടുവ അവിടെ നിന്നും ഓടി രക്ഷപെട്ടു.
കടുവയുടെ ആക്രമണത്തില്‍ രുപാലിക്കും അമ്മയ്ക്കും ചെറിയ തോതില്‍ പരിക്കേറ്റു. ആക്രമണത്തിനു ശേഷം രുപാലിയെടുത്ത സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്. പെൺകുട്ടിയുടെ അസാമാന്യ ധൈര്യത്തെ പ്രശംസിച്ച് നിരവധിപേരാണ് മുന്നോട്ട് വന്നത്.
https://www.facebook.com/Malayalivartha






















