തട്ടിപ്പ് നടത്തിയ തുക മാറ്റാതിരിക്കാൻ മുൻകരുതൽ ; നീരവ് മോദിയുടെ ബെല്‍ജിയത്തിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ രണ്ട് അക്കൗണ്ടുകള്‍ ബെല്‍ജിയം അധികൃതര്‍ മരവിപ്പിച്ചു. അക്കൗണ്ടിലുള്ള തുകയെ കുറിച്ച് അന്വേഷണം നടത്താനും തുക ഇവിടെ നിന്ന് മാറ്റാതിരിക്കുന്നതിനും വേണ്ടിയുള്ള പ്രാഥമിക നടപടിയായാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടി. 13,578 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് വിദേശത്തേക്ക് കടന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഫിനാഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് നീരവ് മോദിക്ക് ബെല്‍ജിയത്തില്‍ രണ്ട് അക്കൗണ്ടുകള്‍ ഉണ്ടെന്നതു സംബന്ധിച്ചുള്ള വിവരം കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കുകയും ഇ.ഡി ബെല്‍ജിയം സര്‍ക്കാരുമായി ബന്ധപ്പെടുകയുമായിരുന്നു. തട്ടിപ്പ് നടത്തിയ തുക നീരവ് വിദേശത്തുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിച്ചിരിക്കാന്‍ സാധ്യതയുള്ളതായി ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















