" മര്യാദയ്ക്ക് വണ്ടിയെടുക്ക് ഇല്ലെങ്കിൽ ചെകിടടിച്ചു പൊട്ടിക്കും ഞാൻ "; ഡ്രൈവറെ ഭീക്ഷണിപ്പെടുത്തി സെയ്ഫ് അലിഖാൻ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ വിധി പ്രസ്താവം കേൾക്കാനായി രാജസ്ഥാനിലെത്തിയ നടൻ സെയ്ഫ് അലിഖാൻ ഡ്രൈവറോട് ദേഷ്യപ്പെടുന്ന വീഡിയോ പുറത്ത്. ജോധ്പുര്‍ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം.
കേസിന്റെ വിധി പ്രസ്താവം ഇന്നായതിനാൽ മാധ്യമപ്രവർത്തകർ വിമാനത്താവളത്തിൽ മുൻപേ തടിച്ച് കൂടിയിരുന്നു. അതേസമയം സെയ്ഫ് അലിഖാനെ കണ്ടയുടനെ മാധ്യമ സംഘം അദ്ദേഹത്തേയും കാറിനേയും വളഞ്ഞു.
എന്നാല്‍ ഇതില്‍ കോപാകുലനായ സെയ്ഫ് ഡ്രൈവറോട് വണ്ടിയുടെ ചില്ല് ഉയര്‍ത്താനും വണ്ടി റിവേഴ്സ് എടുക്കാനും ആവശ്യപ്പെടുന്നതോടൊപ്പം അനുസരിച്ചില്ലെങ്കില്‍ തന്റേന്ന് തല്ലു കിട്ടുമെന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എ.എന്‍.ഐ ആണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ സംഭവത്തിന്റെ വീഡിയോ പങ്കുവച്ചത്. ഇതോടെ സെയ്ഫിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
1998 ലാണ് നടന്‍ സല്‍മാന്‍ഖാന്‍ ഉള്‍പ്പടെയുള്ള സംഘം കൃഷ്ണമാനിനെ വേട്ടയാടി കൊല്ലുന്നത്. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ച് കൊന്നതിന് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28 ന് വാദം പൂര്‍ത്തിയായിരുന്നു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha






















