ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ നേടി, തട്ടിപ്പിന് ശേഷം മുങ്ങിയത് ഡല്‍ഹിയിലും ബോംബെയിലും,പോലീസിന്റെ തന്ത്രപരമായനീക്കത്തിലൂടെ തട്ടിപ്പ് വില്ലത്തിയെ പിടികൂടിയത് ഇങ്ങനെ

ഇംഗ്ലണ്ട്, പോളണ്ട്, റഷ്യ, ഇസ്രയേല്‍ തുടങ്ങി വിദേശ രാജ്യങ്ങളില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പലരിലും നിന്നും യുവതി പറ്റിച്ചെടുത്തത് ലക്ഷങ്ങള്‍.ഷിജി എന്ന യുവതിയെയാണ് പോലീസ് സാഹസികനീക്കത്തിലൂടെ പിടികൂടിയത്.
എസ്‌ഐ വര്‍ഗീസും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തതറിഞ്ഞ് യുവതി ഡല്‍ഹിയിലേക്കും ബോംബെയിലേക്കുമായി മുങ്ങുകയായിരുന്നു.
യുവതി സ്ഥിരമായി ഉപയോഗിച്ച് കൊണ്ടിരുന്ന സിം കാര്‍ഡ് ലൊക്കേഷന്‍ കണ്ടെത്താന്‍ കണ്ണൂര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പ്രതിയുടെ വ്യാജഫെയ്‌സ് ബുക്ക് പ്രൊഫൈലും വാട്‌സ് ആപ്പ് അക്കൗണ്ടിലിലൂടെയുമാണ് പോലീസ് ലൊക്കേഷന്‍ കണ്ടെത്തിയത്..
ഡല്‍ഹിയില്‍ നിന്നും പുറപ്പെടുത്ത ട്രെയ്‌നില്‍ കണ്ണൂര്‍ സ്‌റ്റേഷനില്‍ പെസഹാ ബുധനാഴ്ച ട്രെയിന്‍ ഇറങ്ങും എന്ന് മനസ്സിലാക്കിയ പൊലീസ് സംഘം കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ കാത്തുനിന്നു എങ്കിലും പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ പ്രതി പയ്യന്നൂര്‍ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ഭരണകക്ഷിയുടെ സ്വാധീനം പ്രതിയെ സംരക്ഷിക്കുവാന്‍ ഉപയോഗിച്ചിരുന്നതായി സൂചനയുണ്ട്. ഇതിനെ പോലും വകവയ്ക്കാതെയാണ് കുടിയാന്മല പൊലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയത്.ഒരു ലക്ഷത്തില്‍ താഴെ പണം നഷ്ടപ്പെട്ടവര്‍ നിരവധി പേരാണ്.
https://www.facebook.com/Malayalivartha






















