എനിക്ക് ഈ രോഗം പിടിപ്പെട്ടിട്ട് വര്‍ഷങ്ങളായി, മനസ് തുറന്ന് അരുണ്‍ ജെയ്റ്റിലി

വൃക്കരോഗം സ്ഥിരീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. വൃക്ക സംബന്ധമായ അസുഖത്തില്‍ ചികിത്സയിലാണെന്നും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിശദീകരിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയിരിക്കും തുടര്‍ ചികിത്സയെന്നും അദ്ദേഹം പറഞ്ഞു. വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് ജെയ്റ്റിലി തന്നെ രോഗവിവരം വിശദീകരിച്ച് രംഗത്തുവന്നത്.
ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജെയ്റ്റ്‌ലി ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. നിലവില്‍ തന്റെ കീഴില്‍ വരുന്ന വിഷയങ്ങളിലെ ഫയലുകള്‍ മുഴുവന്‍ ജെയ്റ്റ്‌ലി തീര്‍പ്പാക്കുന്നത് വസതിയില്‍വച്ചാണ്..
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് ജെയ്റ്റ്‌ലി ഭാരം കുറയ്ക്കാനുള്ള ബരിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കടുത്ത പ്രമേഹത്തിന് അടിമയായ ജെയ്റ്റ്‌ലി വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഹൃദയ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്.
https://www.facebook.com/Malayalivartha






















