സല്‍മാന്‍ ഖാന്‍ 106ാം നമ്പര്‍ തടവുകാരന്‍... താരത്തിന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കില്ലെന്ന് ഡി.ഐ.ജി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ തടവുശിക്ഷ വിധിച്ച സല്‍മാന്‍ ഖാന് ജയിലില്‍ 106ാം നമ്ബര്‍ തടവുകാരന്‍. ജയിലില്‍ താരത്തിന് പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കില്ലെന്ന് ജോധ്പുര്‍ ജയില്‍ ഡി.ഐ.ജി വിക്രം സിങ്. അതേസമയം പ്രത്യേക ആവശ്യങ്ങളൊന്നും അദ്ദേഹം മുന്നോട്ടുവച്ചിട്ടില്ലെന്നും ഡി.ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം നമ്ബര്‍ വാര്‍ഡിലാണ് സല്‍മാന്‍ ഖാനെ പാര്‍പ്പിച്ചിട്ടുള്ളത്.
അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും ആരോഗ്യ പ്രശ്‌നങ്ങളൊന്നും അദ്ദേഹത്തിനില്ലെന്നും ജയില്‍ ഡി.ഐ.ജി വ്യക്തമാക്കി. ജയിലിലെ യൂണിഫോം അദ്ദേഹത്തിന് നാളെ നല്‍കും. സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി നാളെപരിഗണിക്കും.
അഭിഭാഷകന് അദ്ദേഹത്തെ ഏതുസമയവും കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് നാലാം തവണയാണ് സല്‍മാന്‍ ഖാന്‍ ജയിലിലെത്തുന്നത്. 1998 ലും 2006 ലും 2007 ലുമായി അദ്ദേഹം 18 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജോധ്പുര്‍ സെഷന്‍സ് കോടതിയാണ് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളായ നടി തബു, നീലം, സോനാലി ബന്ദ്രെ, നടന്‍ സെയ്ഫ് അലി ഖാന്‍ എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച് വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13നാണ് ഈ കേസില്‍ വാദം തുടങ്ങിയത്. 'ഹം സാത്ത് സാത്ത് ഹെ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്.
https://www.facebook.com/Malayalivartha






















