സ്വീഡനും യുകെയും സന്ദര്‍ശിക്കാനൊരുങ്ങി മോദി, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം

നരേന്ദ്ര മോദി സ്വീഡനും യുകെയും സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ഏപ്രില്‍ 16 തുടങ്ങുന്ന സന്ദര്‍ശനം 20 കൂടി അവസാനിക്കു.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലൊഫ്‌വെന്റെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദര്‍ശനം. മോദിയുടെ ആദ്യ സ്വീഡന്‍ സന്ദര്‍ശനമാണിത്. ഏപ്രില്‍ 16 സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും.
തുടര്‍ന്ന് 17ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. യുകെയുമായുള്ള ഉഭകക്ഷി ബന്ധം ഊര്‍ജിതമാക്കുന്നതിനുവേണ്ടിയാണ് സന്ദര്‍ശനം. ഏപ്രില്‍ 19,20 തീയതികളില്‍ ലണ്ടണില്‍വച്ച് നടക്കുന്ന കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗിലും മോദി പങ്കെടുക്കും.
https://www.facebook.com/Malayalivartha






















