തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനമേഖലയില്‍ ഉണ്ടായ കാട്ടു തീ ദുരന്തത്തില്‍ മരണം 23 ആയി

തമിഴ്‌നാട്ടിലെ തേനി കുരങ്ങിണി വനമേഖലയില്‍ ഉണ്ടായ കാട്ടു തീ ദുരന്തത്തില്‍ മരണം 23 ആയി. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ് മരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 11 നാണ് കേരളതമിഴ്‌നാട് അതിര്‍ത്തിയായ കുരങ്ങിണിയില്‍ 39 അംഗ സംഘം കാട്ടുതീയില്‍ അകപ്പെട്ടത്. തമിഴ്‌നാട് കോയമ്പത്തൂര്‍ ഈറോഡ് നിന്നും വിനോദ സഞ്ചാരത്തിനെത്തിയ കോളേജ് വിദ്യാര്‍ത്ഥിനികളാണ് കാട്ടുതീയില്‍ അകപ്പെട്ടത്.
സംഭവസ്ഥലത്ത് ഒമ്പതുപേര്‍ മരിച്ചിരുന്നു. പിന്നീട് പല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 14 പേര്‍ മരണമടഞ്ഞത്.
https://www.facebook.com/Malayalivartha






















