ആ കനിവ് ഞങ്ങള്‍ക്ക് വേണ്ട ... ചൈനയുടെ കനിവില്‍ പണിത ഡാമില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി തങ്ങള്‍ക്കാവശ്യമില്ലെന്ന് നേപ്പാളിനോട് ഇന്ത്യ

ചൈനയുടെ കനിവില്‍ പണിത ഡാമില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി തങ്ങള്‍ക്കാവശ്യമില്ലെന്ന് നേപ്പാളിനോട് ഇന്ത്യ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലിയെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം. നേപ്പാളില്‍ വര്‍ദ്ധിച്ചു വരുന്ന ചൈനീസ് സാന്നിദ്ധ്യത്തെ തുടര്‍ന്നാണിത്.
നേപ്പാളിലെ ബുധി ഗണ്ഡകി നദിയിലാണ് 2.5 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ചിലവില്‍ ചൈനയുടെ സഹായത്തോടെ അണക്കെട്ട് പണിയുന്നത്. നേപ്പാള്‍ പ്രധാനമന്ത്രിയും മുന്‍ മാവോയിസ്റ്റ് നേതാവുമായ പുഷ്പ കമല്‍ ദഹലാണ് ആദ്യം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ പിന്നീട് വന്ന ഷെര്‍ ബഹാദുര്‍ ദ്യൂബ ഇത് റദ്ദാക്കുകയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ഒലിയുടെ നേതൃത്വത്തില്‍ ഡാം പദ്ധതി വീണ്ടും പൊടിതട്ടി എടുക്കുന്നതായാണ് വിവരങ്ങള്‍.
ജലവൈദ്യുതിയിലാണ് നേപ്പാളിന്റെ പ്രധാന ശ്രദ്ധയെന്നും എന്തുവന്നാലും ബുധി ഗണ്ഡകി ആരംഭിക്കുമെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒലി വ്യക്തമാക്കിയിരുന്നു. ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha






















