സ്പീക്കറുടെ ചേംബറിൽ ഉറങ്ങുന്ന എംപിയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ധര്‍ണ്ണ തുടങ്ങിക്കഴിഞ്ഞിട്ടും സ്പീക്കറെ കാത്തിരുന്ന ടിഡിപി എം.പിമാരില്‍ ഒരാള്‍ ചേംബറിന്‍റെ തറയിൽ കിടന്ന് ഉറങ്ങി. എം.പി ഉറങ്ങുന്നതുള്‍പ്പടെയുള്ള ചിത്രം ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടതോടെ നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ വൈറലാകുകയും ചെയ്തു.
വൈ.എസ്.ആര്‍ കോൺഗ്രസ് പാർട്ടിയിലെ അഞ്ച് ലോക്സഭാ എം.പിമാർ മഹാജന് തങ്ങളുടെ രാജി സമർപ്പിച്ചതിന് ശേഷമാണ് മിനിട്ടുകൾക്കുള്ളിൽ ടിഡിപി അംഗങ്ങളും സ്പീക്കറിനെ കാണാനുള്ള നീക്കം നടത്തിയത്.
ആന്ധ്രാപ്രദേശിന് സ്പെഷ്യൽ സ്റ്റാറ്റസ് പദവി ആവശ്യപ്പെട്ട് പാർലമെൻറിന് പുറത്ത് ടിഡിപി എംപിമാർ നേരത്തേ മുതലേ സമരത്തിലായിരുന്നു. എൻഡിഎ സഖ്യത്തില്‍ നിന്ന് കഴിഞ്ഞ മാർച്ച് 16ന് ടിഡിപി പിന്മാറുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















