സോണിയ ഗാന്ധിയാകാന്‍ ജര്‍മന്‍കാരി സൂസെയ്ന്‍ ; മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ കഥ പറയുന്ന ചിത്രത്തിൽ സോണിയ ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നത് വിദേശവനിത

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ കഥ പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാകാന്‍ ജര്‍മന്‍ നടി സൂസെയ്ന്‍ ബെര്‍നേറ്റ്. നേരത്തെ പ്രധാന്‍മന്ത്രി എന്ന ഹിന്ദി പരമ്ബരയിലും സോണിയയെ ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ അഖില്‍ മിശ്രയെ വിവാഹം കഴിച്ച സൂസെയ്ന്‍ മഹാരാഷ്ട്രയിലെ തനത് നൃത്തസംഗീത രൂപമായ ലാവണിയില്‍ നിപുണയാണ്.
ഏപ്രില്‍ പതിമൂന്നിന് ഇംഗ്ലണ്ടില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍സിങ്ങിനെ അവതരിപ്പിക്കുന്നത്. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ഭാരുവിന്റെ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍സിങ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
https://www.facebook.com/Malayalivartha






















