അംബേദ്കര്‍ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പെരുകുന്നു ; സത്‌നയില്‍ പ്രതിമയുടെ തല വെട്ടിമാറ്റി

രാഷ്ട്ര പ്രമുഖരുടെ പ്രതിമയ്ക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയായി മാറുന്നു. അംബേദ്കര്‍ പ്രതിമയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വീണ്ടും വർധിച്ചു. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ അക്രമം നടന്നതിനു പിന്നാലെയാണ് വീണ്ടും മധ്യപ്രദേശില്‍ രണ്ടിടത്തായി അംബേദ്കര്‍ പ്രതിമകള്‍ തകര്‍ത്തത്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് നേരെ അക്രമം നടന്നതിനു പിന്നാലെയാണ് വീണ്ടും മധ്യപ്രദേശില്‍ രണ്ടിടത്തായി അംബേദ്കര്‍ പ്രതിമകള്‍ തകര്‍ത്തത്.
പ്രതിമയുടെ തലവെട്ടിയ സത്നയില്‍ പ്രതിമയ്ക്ക് ചുറ്റുമതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്നു. അംബേദ്കറിന്റെ പ്രതിമയ്ക്ക് മതില്‍ സ്ഥാപിക്കണം എന്ന് ദളിത് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മതില്‍ നിര്‍മിക്കുന്നതിനെ ചിലര്‍ തടഞ്ഞു. ഇതിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാവുകയും പൊലീസ് അത് തടയുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് പ്രതിമ നശിപ്പിച്ചതെന്ന് ദളിതര്‍ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















