ശിവകാശിയില്‍ പടക്ക നിര്‍മ്മാണ ശാലകള്‍ക്ക് തീപിടുത്തം; നാലു മരണം

തമിഴ്‌നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്കനിര്‍മ്മാണശാലകളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ നാല് മരണം. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്.
രാമുതേവന്‍പട്ടിയിലും കക്കിവടന്‍പട്ടിയിലുമാണ് സ്‌ഫോടനം നടന്നത്. രാമുതേവന്‍പട്ടിയിലെ സ്‌ഫോടനത്തില്‍ ശേഖര്‍, രവി എന്നിവരാണ് മരിച്ചത്.
രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha






















